Powered By Blogger

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

സ്നേഹപൂര്‍വ്വം യുവ താരത്തിന്

ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രതിയെകിച്ച്ചു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉകളില്‍ താങ്കള്‍  പല രീതികളില്‍ പരിഹസിക്കപ്പെടുന്നു.കഴിവുള്ള ഒരു കലാകാരന്‍ ഇങ്ങനെ അപമാനിക്കപ്പെടുമ്പോള്‍, കലയെ ബാധിക്കുന്ന  ദുരന്തമാവുന്നു  അത്. മാങ്ങ ഉള്ള മാവിലെ കല്ലെറിയൂ എന്നൊക്കെ പറയാമെങ്കിലും, മാങ്ങ മറ്റു പല മാവുകളിലും ഉണ്ടായിട്ടും കല്ലുകള്‍ നിങ്ങളെ മാത്രം ലെക്ഷ്യം വെക്കുമ്പോള്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
 ഇന്റര്‍വ്യൂ വില്‍ http://www.youtube.com/watch?v=hJNz1d597C4 ഇതിനെക്കുറിച്ച്‌ താങ്കള്‍ പറയുന്നത്, പരിഹസിക്കുന്നവര്‍ ആരും എന്നെ വ്യക്തി പരമായി പരിചയമില്ല എന്നും അവര്‍ക്ക് എന്നെയും എനിക്ക് അവരെയും ഇങ്ങനെ ദ്രോഹിക്കേണ്ട വിരാഗ്യം ഒന്നും മുമ്പുണ്ടായിട്ടില്ല എന്നൊക്കെ ആണ്. അനവധി യുവ താരങ്ങള്‍ തിളങ്ങിക്കൊണ്ടിരിക്കെ താങ്കള്‍ മാത്രം ഇങ്ങനെ അപരിചിതരാല്‍ അപഹസിക്കപ്പെടുമ്പോള്‍, അതിന്റെ കാരണം താങ്കളില്‍ മാത്രമുള്ള എന്തോ ഒന്നാണ്. ആരാധനയുടെ മറുവശമല്ലേ ഈ അപഹാസം. അതെ പോലെ ആരാധനയില്‍ നമ്മള്‍ സൂക്ഷിച്ചു പരിശോധിച്ചാല്‍ അസൂയയുടെ ചില ചേരുവകള്‍ കാണാന്‍ സാധിക്കും.ഈ ആരാധന അസൂയയെ മറികടന്നു വരുന്നത്  കൊണ്ടാണ്  അതൊരു പോസിറ്റീവ് relation ആകുന്നതു.  പക്ഷെ ചില സമയത്തുള്ള താങ്കളുടെ  സംസാരം കണ്ടാല്‍ ഏതു ആരാധനയും അലിഞ്ഞില്ലാതാവും. വിശേഷിച്ചു നിങ്ങളുടെ കുറഞ്ഞ? പ്രായത്തിനെ കുറിച്ചുള്ള  വാചാലത.  നിങ്ങളുടെ  വയസ്സ് നിങ്ങള്‍ തന്നെ പരാമര്‍ശിക്കാത്ത ഇന്റര്‍വ്യൂ വളരെ അപൂര്വ്വമായിരിക്കും. അത് പോലെ സഹ താരങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളും നിങ്ങളെ പ്രതിക്കൂട്ടില്‍ ആക്കുന്നുണ്ട്‌.വാക്കുകള്‍  കരുതി ഉപയോഗിച്ച്ചിരുന്നെ എങ്കില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഉയരത്തിലാവുമായിരുന്നു നിങ്ങളുടെ സ്ഥാനം. കുറിച്ചുള്ള നിങ്ങളുടെ വാചാലത 

2011 സെപ്റ്റംബർ 24, ശനിയാഴ്‌ച

ഈ പുസ്തകം ഉള്ളവര്‍ ...

ഭൌതിക കൌതുകം എന്ന, പ്രഭാത്‌ ബുക്ക്‌ ഹൌസ് പുരത്തിറക്കിയ, പുസ്തകത്തിന്റെ കോപ്പി കിട്ടാന്‍ ഒന്ന് സഹായിക്കാമോ?